നാം കുട്ടികാലം മുതൽക്കേ കേൾക്കുന്ന ഒന്നാണ് അലാവുദീനും അദ്‌ഭുതവിളക്കും പിന്നെ രസികൻ ഭൂതവും. ചിത്രകഥകൾ ആയും അനിമേഷൻ ആയും നമ്മൾ അത് കണ്ടും വായിച്ചും വളർന്നു. ഇപ്പോൾ ഡിസ്നി അലാവുദീൻ സിനിമയും ആയി എത്തുകയാണ്. ആദ്യം ആയി ആണ് അലാവുദീൻ ഒരു ലൈവ് ആക്ഷൻ സിനിമ ആകുന്നത്. ഇതിനു മുൻപ് ചിത്രം അനിമേഷൻ സിനിമയായി ഡിസ്നി ഇറക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
എന്നും വ്യത്യസ്ത സിനിമകളും വ്യത്യസ്ത മേക്കിങ് രീതികളുമായി ഏവരെയും അമ്പരിപ്പിക്കുന്ന ഗൈ റിച്ചി ആണ് ചിത്രം ഒരുക്കുന്നത്. കിംഗ് ആർതർ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് അലാവുദീൻ. ഡിസ്നിയുടെ ആലദീനെ അടിസ്ഥാനമാക്കി ജോണ് അഗസ്റ്റും ഗൈ റിച്ചിയും ചേർന്നാണ് രചന. ചിത്രത്തിൽ ഭൂതം അല്ലേൽ ജിന്ന് ആയി എത്തുന്നത് ബോളിവുഡ് സൂപ്പർതാരം വിൽ സ്മിത്ത് ആണ്. മെന മസ്ഊദ് അലദീനും നവോമി സ്കോട്ട് ജാസ്മിൻ രഞ്ജിയും ആയി എത്തുന്നു.
Discussion about this post