അജിത്തിന്റെ പുതിയ ചിത്രമായ ‘വിശ്വാസ’ത്തിനായി വളരെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.ചിത്രത്തില്‍ അജിത്തിനോടൊപ്പം വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്. തല അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ വിശ്വാസം ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇരട്ട വേഷത്തിലാണ് അജിത് ചിത്രത്തിൽ എത്തുന്നത്. ലേഡീസൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികാ വേഷത്തിലെത്തുന്നത്. ബില്ല,ഏകന്‍,ആരംഭം തുടങ്ങിയ സിനിമകള്‍ക്കു ശേഷം അജിത്തിന്റെ നായികയായി നയന്‍താര എത്തുന്ന ചിത്രം കൂടിയാണ് വിശ്വാസം. പൊങ്കല്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.
Discussion about this post