എയർപോർട്ടിലെ ലഗേജ് ഹോൾഡർ ബാഗിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്ന വീഡിയോ വൈറലാകുന്നു. റയാൻ എയറിലേ ഒരു യാത്രക്കാരൻ ആണ് ഇക്കാര്യം തന്റെ ക്യാമെറയിൽ പകർത്തിയത്. ഇക്കാര്യം മുതിർന്ന അധികാരികളെ അറിയിക്കും മുൻപാണ് അദ്ദേഹം ഇത് മുഴുവൻ പകർത്തിയത്.
https://youtu.be/t0HAmUTcpLk
വിഡിയോയിൽ അയാൾ യാത്രക്കാരന്റെ ബാഗ് തുറന്ന് അതിൽ നിന്നും വില കൂടിയ സ്പീക്കർ അടിച്ചു മാറ്റുന്നത് കാണാൻ കഴിയും. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിക്കുകയും മോഷിടിച്ച വസ്തു യാത്രക്കാരന് തിരിച്ചു നൽകുകയും ചെയ്തു. മൂന്ന് ദിവസം മുൻപ് ജോലിയിൽ കയറിയ ആളാണ് ഇയാൾ. ഇപ്പോൾ പിരിച്ചുവിടൽ ഭീഷണി അയാൾ നേരിടുന്നുണ്ട്.
Discussion about this post