ശ്രീലങ്കൻ പ്രസിഡന്റ് നിലവാരത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് തുടർന്ന് ശ്രീലങ്കൻ എയർലൈൻസ് തങ്ങളുടെ വിമാനത്തിൽ കശുവണ്ടി വിതരണം ചെയ്യുന്നത് നിർത്തലാക്കി. ഈ ഇടക്ക് അദ്ദേഹം എയർലൈൻസ് വഴി യാത്ര നടത്തിയപ്പോൾ നൽകിയ കശുവണ്ടികൾ മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
“കാഠ്മണ്ഡുവിൽ നിന്നും തിരികെ വരുന്ന വഴിക്കാണ് ഫ്‌ളൈറ്റിൽ വച് കശുവണ്ടി കഴിക്കാൻ തന്നത്. കശുവണ്ടി അത്ര മോശമായിരുന്നു , കാരണം ഒരു നായ പോലും അത് കഴിക്കില്ല ” രാഷ്‌ട്രപതി സിരിസേന പറഞ്ഞു.
ബിസിനസ് ക്ലാസിൽ മാത്രം സേവിച്ചിരുന്ന അണ്ടിപ്പരിപ്പുകൾ മാറ്റുകയും ദുബായ് ആസ്ഥാനത്തെ കശുവണ്ടി വിതരണക്കാരനെ ഒഴിവാക്കുകയും ചെയ്തു എന്ന് ഒരു എയർലൈനിന്റെ വക്താവ് അറിയിച്ചു.
സമീപ വർഷങ്ങളിൽ നിരവധി അഴിമതി ആരോപണങ്ങൾ നേരിട്ട എയർലൈൻസ് പ്രസിഡന്റിന്റെ പ്രത്യേക കമ്മീഷന്റെ അന്വേഷണം നേരിടുകയാണ്.
Discussion about this post