ഒരു ഫിലിപ്പെന്‍സ് വിമാനത്തിലെ എയര്‍ഹോസ്റ്റസായ പെട്രീഷ്യ ഓര്‍ഗാനോയാണിന്ന് ലോകത്തിലെ സംസാര വിഷയം. സ്വന്തം കുഞ്ഞുങ്ങള്‍ക്കുവരെ അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകാത്ത ഈ കാലഘട്ടില്‍ വിമാനത്തിലെ യാത്രക്കാരിയായ യുവതിയുടെ കുട്ടിയ്ക്ക് പാല്‍ നല്‍കിയാണ് 24കാരിയായ പെട്രേഷ്യ എല്ലാവരുടേയും മനസ്സില്‍ ഇടം നേടിയത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതുവരെ വിമാനത്തിനുള്ളില്‍ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാല്‍ പെട്ടെന്നാണ് താന്‍ ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടതെന്നും അവിടേയ്ക്ക് ചെന്നതെന്നും പെട്രീഷ്യ പറഞ്ഞു. കുട്ടിയുടെ വിശപ്പുമാറ്റാന്‍ എന്തെങ്കിലും കൊടുക്കാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ പാല്‍ പൊടി കഴിഞ്ഞു എന്നായിരുന്നു അവരുടെ മറുപടി. അതേസമയം വിമാനത്തിലും കുഞ്ഞിനു നല്‍കാനായി ഒന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ഇതാണ് സ്വന്തം മുലപ്പാല്‍ തന്നെ കുഞ്ഞിനു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും പെട്രീഷ്യ പറഞ്ഞു.
അവള്‍ക്ക് വലിയ വിശപ്പായിരുന്നു. അവള്‍ ഉറങ്ങുന്നതുവരെ ഞാന്‍ അവള്‍ക്ക് പാലു നല്‍കി. അമ്മയുടെ മുലപ്പാലിന് ദൈവത്തിന് നന്ദി പറയുന്നെന്നും പെട്രീഷ്യ പറഞ്ഞു, പെട്രീഷ്യ തന്നെയാണ് തന്റെ അനുഭവം സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. ഇതിനോടകം തന്നെ അവളുടെ നന്മയെ ലോകം മുഴുവന്‍ സ്വീകരിച്ചു കഴിഞ്ഞു.
Discussion about this post