ഡാന്‍സ് ചലഞ്ചുമായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ കോഹ്ലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തന്റെ ഡാന്‍സിങ്ങ് ചലഞ്ച് വീഡിയോ പുറത്തുവിട്ടത്.
മിക്കി സിങ്ങിന്റെ ഹിറ്റ് ഗാനമായ യറി ഇഹ എന്ന ഗാനത്തിനാണ് കോഹ്ലി ചുവുവെച്ചത്. ബിഎഫ്എഫ് സി ചലഞ്ച് എന്ന പേരിലാണ് ഈ ചലഞ്ഞ് നടക്കുന്നത്. അദ്ദേഹം എബി ഡിവില്ലിയേഴ്സിനെയും ശ്രേയസ് അയ്യരെയും ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ശ്രേയസ് അയ്യര്‍ ഈ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പല അവസരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്റെ നൃത്ത വൈദഗ്ധ്യം തങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് തികച്ചും വ്യത്യസ്തമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരൊറ്റ ദിവസത്തിനകം 3.7 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ കണ്ടത്.
https://www.instagram.com/p/BxwTLfCgz_m/?utm_source=ig_web_copy_link
Discussion about this post