പ്രായമായ രണ്ട് ദമ്പതികൾ അവരുടെ വീട്ടിലേക്ക് എത്തിയ അതിഥിയെ കണ്ട് ശരിക്കും ഞെട്ടി. 3 അടി നീളമുള്ള ഒരു പാമ്പ്. അവരുടെ വീടിനു ഉള്ളിലെ മൈക്രോ വേവ് ഓവൻ തുറന്നപ്പോൾ ആണ് അവർ പാമ്പിനെ കണ്ടത്. ഉടനെ തന്നെ അവർ ബ്രിട്ടനിലെ മൃഗ രക്ഷാപ്രവർത്തകരെ തങ്ങളുടെ വീട്ടിൽ കയറിയ ആഫ്രിക്കൻ പാമ്പിനെ കുറിച്ച് അറിയിച്ചു.
ചിപ്സ് പാചകം ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ആണ് അവർ പാമ്പിനെ കണ്ടത്. സംഭവം നടക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ്, അവരുടെ വീട്ടിൽ ഒരു പാമ്പിനെ കണ്ടതായി ആർഎസ്പിസിഎയെ വൃദ്ധ വിളിച്ച് അറിയിച്ചിരുന്നു. അന്ന് അവർക്ക് അതിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതിനെ ഓവനിൽ നിന്നും ലഭിച്ചിരിക്കുകയാണ്.
Discussion about this post