തമിഴ് താരങ്ങളായ അതിഥി മേനോന്റെയും അഭി ശരവണന്റെയും സ്വകാര്യ വീഡിയോയും പുറത്തായി. തനിക്കു നേരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് അതിഥി മേനോന്‍ അഭി ശരവണനെതിരെ കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചുവെന്ന് അഭി വെളിപ്പെടുത്തിയിരുന്നു.
വാര്‍ത്താസമ്മേളനം നടത്തി അതിഥിക്കെതിരേ തെളിവുകളും നടന്‍ പുറത്തുവിട്ടു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.ഇതിനിടയിലാണ് അഭി അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ഒരു റൂമില്‍ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തായത്.
എന്നാല്‍ അഭി ശരവണനെ താന്‍ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നു അതിഥി ആരോപിക്കുന്നു. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു.വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റാണ് അയാൾ ഉണ്ടാക്കിയിരിക്കുന്നത്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകള്‍. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാര്‍ഥ പേര് ആതിര സന്തോഷ് എന്നാണ്.
https://www.youtube.com/watch?time_continue=63&v=HE3sfjO0ecE
Discussion about this post