ആദ്യ കാഴ്ച്ചയിൽ തന്നെ പ്രണയം തോന്നിയ കാണാൻ തന്നെ പോലെ ഉള്ള ഒരു നായയെ ദത്തെടുക്കാൻ ഉടമസ്ഥനെ പ്രേരിപ്പിച്ച മറ്റൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആ റൊമാന്റിക് മീറ്റിങ്ങിന്റെ ഫലമായി ബെഥാനി കോൾമാൻ ഇപ്പോൾ രണ്ട് നായ്ക്കളാണ് ഉള്ളത്.രണ്ടാമത്തെ നായയെ അവൾ ദത്തെടുത്തില്ല അവൾക്ക് പകരം അവളുടെ നായ റോഗ്ഗ് ആണ് ആ കാര്യം ചെയ്തത്.
ബെഥാനിയുമായി നടക്കാൻ പുറത്തിറങ്ങിയപ്പോൾ ആണ് റോഗ്ഗ് തന്നെ പോലെ ഉള്ള മറ്റൊരു നായയെ കണ്ടത്.ഈ നായയെ ബീസ്റ്റ് എന്നു വിളിക്കുകയും ഒരു പ്രാദേശിക കൃഷിയിടത്തിൽ ആണ് അത് താമസിച്ചിരുന്നതും. ബെഥനി പറയുന്നതനുസരിച്ച് റോഗ്ഗ് ബീസ്റ്റിനെ കണ്ട സമയം തന്നെ അവനുമായി പ്രണയത്തിലായി.
പിന്നീട് ആണ് റോഗ്ഗും ബീസ്റ്റും തമ്മിലുള്ള ഒരുപാട് സാമ്യതകൾ ബെഥാനി ശ്രദ്ധിച്ചത്. അപ്പോൾ തന്നെ അവൾ ബീസ്റ്റിനെ വീട്ടിലേക്ക് കൊണ്ട് വരാൻ തീരുമാനിക്കുകയും ചെയ്തു. ബീസ്റ്റിനെ കണ്ടാൽ റോഗ്ഗ് ന്റെ ഇരട്ടയായി തോന്നുന്നുവെന്നും അവർ ഇരുവരും ഒന്നിച്ചു കളിച്ചു തുടങ്ങിയെന്നും ബഥനി പറയുന്നു.
Discussion about this post