ജയം രവിയെ നായകനാക്കി കാർത്തിക്ക് തങ്കവേൽ ഒരുക്കുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് അടങ്ക മാറു. ചിത്രത്തിന്റെ ടീസറിന് പുറമെ ട്രെയ്ലറും പുറത്തു വന്നിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. ബോഗൻ, തനി ഒരുവൻ എന്നി ചിത്രങ്ങൾക്ക് ശേഷം ജയം രവി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ആണ്. ഇന്ത്യയിലെ ആദ്യ സ്പേസ് മൂവി ആയ ടിക്ക് ടിക്ക് ടിക്ക് നു ശേഷം ജയം രവിയുടെ പുറത്തു വരുന്ന ചിത്രം ആണ് ഇത്.
ജയാം രവി, രാശി ഖന്ന, സമ്പത്ത്രാജ്, മുനിഷ് കാന്ത്,പൊൻവണ്ണൻ, സുബ്ബു പഞ്ച്ജു, ബാബു ആന്റണി, അഴകം പെരുമാൾ, മീര വാസുദേവൻ, ഗജരാജ്, മാത്യു വർഗീസ്, നിതിൻ മേത്ത, ഭരത് രാജ്, ഷബീർ, വിജയ് വിക്ടർ, രാജ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനയിതാക്കൾ.
സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം, സംഗീതം സാം സി എസ്, സുജാത വിജയകുമാർ ആണ് നിർമാണം.
Discussion about this post