ഒറ്റ ഗാനവും കണ്ണിറുക്കലും കൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ചു. നേരത്തെ ഷൂട്ടിംഗ് പല പ്രതിസന്ധികളുടെയും തര്‍ക്കങ്ങളുടെയും ഭാഗമായി നീണ്ടു പോകുകയായിരുന്നു.നിര്‍മാതാവ് ഔസേപ്പച്ചനുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ന്നുവെന്നും തിരക്കഥയില്‍ വരുത്തിയ തിരുത്തലുകളോടെ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കുകയാണെന്നും ഒമര്‍ ലുലു അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുതിയ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്.
https://www.instagram.com/p/Bnqt0GhHA32/?taken-by=omar_lulu_
ഒമർ ലുലുവാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചത്. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒമര്‍ ലുലു പറഞ്ഞത്. പ്രിയ വാരിയർ എന്ന നടിയുടെ ഉദയത്തിനു കാരണമായ ചിത്രമാണിത്.
Discussion about this post