തന്നെക്കാൾ പ്രായമുള്ള നടിമാരെ വിവാഹം കഴിക്കുന്നത് ഒരു പുതുമയുള്ള കാര്യമല്ല. മനസ്സാണ് വലുത് പ്രായമല്ല എന്നതാണ് ഇവരുടെ രീതി. ചില വിവാഹങ്ങൾ ഇപ്പോഴും വിജയകരം ആയി മുന്നോട്ട് പോകുന്നുണ്ട്. പക്ഷെ ചിലത് വഴിയിൽ തകരുകയും ചെയ്തു. ഭർത്താവിനേക്കാൾ പ്രായമുള്ള കുറച്ച് നടിമാരെ പരിചയപ്പെടാം.
ഐശ്വര്യ റായ് – അഭിഷേക് ബച്ചൻ
ഏറെ വിവാദ പ്രണയങ്ങൾ ഉണ്ടായിരുന്ന നടിയാണ് ഐശ്വര്യ റായ്. സൽമാൻ ഖാൻ മുതൽ ആണ് ആ നിര തുടങ്ങുന്നതും. അവസാനം അഭിഷേക് ബച്ചനുമായി പ്രണയത്തിലായതിനു ശേഷം ആണ് ഇവരുടെ വിവാഹം നടന്നതും. അഭിഷേക് ബച്ചനുമായുള്ള പ്രണയം ചർച്ചയായത് ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കാരണമായിരുന്നു. ഐശ്വര്യ റായേക്കാൾ രണ്ട് വയസ്സ് കുറവാണു അഭിഷേക് ബച്ചന്.
മഹേഷ് ബാബു – നമത്ര
നടി നമത്ര വിവാഹം കഴിച്ചിരിക്കുന്നത് തെലുങ്കു സൂപ്പർതാരം മഹേഷ് ബാബുവിനെയാണ്. മഹേഷ് ബാബുവിനെക്കാൾ 2 വയസ്സ് കൂടുതലാണ് നമത്രക്ക്. 2005 ലാണ് ഇരുവരും വിവാഹം കഴിച്ചത്.
ധനുഷ് – ഐശ്വര്യ
സൂപ്പർതാരം ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത് തന്നെക്കാൾ ഒരു വയസ്സ് പ്രായക്കൂടുതൽ ഉള്ള ഐശ്വര്യ രജനികാന്തിനെ ആണ്. രജനികാന്തിന്റെ മൂത്ത മകളും സംവിധായികയുമാണ് ഐശ്വര്യ. 2004 ൽ ആണ് ഇരുവരും വിവാഹിതരായത്.
ബിപാഷ ബസു – കരൺ സിംഗ് ഗ്രോവർ
2016 ൽ ആണ് ബിപാഷ ബസു നടനായ കരൺ സിങ് ഗ്രോവറിനെ വിവാഹം കഴിച്ചത്. ബിപാഷക്ക് കരണിനെക്കാൾ 3 വയസ്സ് കൂടുതലാണ്. കിരണിന്റെ മൂന്നാമത്തെ വിവാഹമാണിത്.
Discussion about this post