ആസിഡ് ആക്രമണത്തിന് ഇരയായ ഒരു മനുഷ്യനോട് സഹായിക്കാൻ ഉപയോഗിച്ച വെള്ളത്തിന് പണം നൽകണമെന്ന് ഒരു റസ്റ്റോറന്റ് ആവശ്യപ്പെട്ടു. മൈക്ക് ഗ്ലോവർ-ജോൺസൻ എന്ന മനുഷ്യൻ കാറിൽ സഞ്ചരിക്കുമ്പോൾ ആയിരുന്നു ഒരു അജ്ഞാതൻ അയാളുടെ പക്കൽ വന്ന് മുഖത്തേക്ക് എന്തോ വാതകം എടുത്ത് ഒഴിച്ചത്.
ഉടനെ അയാൾ സഹായത്തിനായി അടുത്തുള്ള റെസ്റ്റോറന്റിന് അകത്തേക്ക് ഓടി. അവിടെ നിന്നും മുഖം കഴുകാൻ വാങ്ങിയ വെള്ളത്തിനാണ് അവർ വില ചോദിച്ചത്. മാത്രമല്ല അവിടെ നിന്നും പെട്ടെന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.
“എന്റെ മുഖം ആസിഡുകൊണ്ട് കത്തുന്ന സമയത്ത് ബ്ലക്സ്വിച്ച് ലെ ചങ്ക് ഗ്രിൾ റെസ്റ്റോറന്റുകാർ എന്നെ അവിടെ നിന്നും പുറത്താക്കി. അവിടെ നിന്നും വാങ്ങിയ വെള്ളത്തിനും അവർ എന്നോട് കണക്ക് പറഞ്ഞു. എന്റെ മുഖത്തു ആസിഡ് ഒഴിച്ചയാൾ എന്നയാളും പിടിക്കപ്പെടും. പക്ഷെ റെസ്റ്റോറന്റുകാർ ഒരാളോട് എന്തിനു അങ്ങനെ പെരുമാറി എന്ന് എനിക്ക് വിശദീകരണം നൽകണം” അദ്ദേഹം പറയുന്നു.
സോഷ്യൽ മീഡിയയിൽ തന്റെ മുഖം നിറയെ ബാൻഡേജ് ഉള്ള ഒരു ചിത്രവും അദ്ദേഹം പങ്കു വച്ചു.
Discussion about this post