ബോളിവുഡ് താരവും ശ്രീലങ്കൻ വംശജയുമായ ജാക്യുലിൻ ഫെർണാണ്ടസ് നായികയാകുന്ന ശ്രീലങ്കൻ ചിത്രമാണ് അക്കോർഡിങ് റ്റു മാത്യു. റൊമാന്റിക്ക് ക്രൈം ത്രില്ലർ ചിത്രം ആണിത്. ഒരു പള്ളിയിലച്ചനും കാമുകിയും തമ്മിലുള്ള പ്രണയവും അയാൾ ചെയ്തു കൂട്ടിയ കൊലപാതകങ്ങളും ആണ് ചിത്രം പറയുന്നത്. 1979 ൽ ശ്രീലങ്കയിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആണ് ചിത്രം ഒരുങ്ങുന്നത്.
https://youtu.be/NJU1t4m93tc
ജാക്യുലിന് പുറമെ ചിത്രത്തിൽ ഹോളിവുഡ് നടൻ അൽസ്റ്റോൺ കോച്ച് സിനിമയിൽ പ്രധാനവേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ദൂരൂഹമായ ട്രൈലെർ പുറത്തിറങ്ങിയിരുന്നു. ചന്ദ്രൻ രത്‌നം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017 ൽ പുറത്തിറങ്ങാൻ ഇരുന്ന ചിത്രം പിന്നീട് 2018 ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ജാക്യുലിൻ നായികയാകുന്ന ആദ്യ ശ്രീലങ്കൻ ചിത്രവുമാണിത്.
Discussion about this post