ഇപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുള്ള വിഡിയോകൾ ആണ് ആരെങ്കിലും അപകടത്തിൽ പെടുന്നതും അല്ലെങ്കിൽ ഒരു നിമിഷത്തെ ശ്രദ്ധ കാരണം രക്ഷപെടുന്നതുമൊക്കെ. എല്ലാവര്ക്കും വളരെ താല്പര്യമുള്ള ഒരു കാര്യവും ആണിത്. വെറുതെ യൂട്യൂബിന്റെ മറ്റു സൈറ്റുകളിലോ സെർച്ച് ചെയ്താൽ ഇങ്ങനത്തെ വിഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യത മനസിലാക്കാൻ സാധിക്കും. കുറച്ചു മാസങ്ങൾക്ക് മുൻപ് ചൈനയിൽ ഒരു മനുഷ്യൻ ട്രക്കിനടിയിൽ നിന്നും അദ്‌ഭുതമായി രക്ഷപെട്ട ഒരു വീഡിയോ കാണാം.
ലോറിയുടെ ചക്രങ്ങള്‍ തന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് അയാള്‍ക്ക് സ്വന്തം ജീവിതം രക്ഷിക്കാന്‍ സാധിച്ചത്. ചൈനയിലെ ഗുയാംഗ് സിറ്റിയിലാണ് സംഭവം നടന്നത്. ഇലക്ട്രിക് ബൈക്കില്‍ വന്നിരുന്നയാള്‍ റോഡ് ക്രോസ് ചെയ്ത് വണ്ടി എടുക്കാന്‍ നോക്കിയത്. വമ്പൻ അപകടമായിരുന്നു നടന്നത്. സ്‌കൂട്ടര്‍ തകര്‍ന്നു തരിപ്പണമായി. അതേ അവസ്ഥ തന്നെയായിരുന്നു യാത്രികനെയും കാത്തിരുന്നതെങ്കിലും ഭാഗ്യം കൂട്ടിനെത്തി.
Discussion about this post