ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ മകൻ ആരവ് കുമാറിന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് ജാവേദ് ജഫ്‌റിയുടെ മകൾ അൽഫിയക്കൊപ്പം ആരവ് നിൽക്കുന്ന ക്യാൻഡിഡ് ചിത്രമാണ്.
പാപ്പരാസികളുടെ ക്യാമെറയിൽ നിന്നും ഒളിഞ്ഞു നടക്കാൻ ആണ് ആരവിന് താല്പര്യം. ക്യാമറ കണ്ടാൽ നാണം വരുന്ന ആരവ് സുഹൃത്തുക്കൾക്കൊപ്പം പോകുന്ന ചിത്രമാണ് പാപ്പരാസികൾ പകർത്തിയത്.
ക്യാമറ വെട്ടങ്ങൾ ഇഷ്ടമല്ലാത്ത ഒരു താര പുത്രൻ ആണ് അക്ഷയുടെയും ട്വിങ്കിൾ ഖന്നയുടേം മകൻ ആരവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്ത് ചെയ്യാം പാപ്പരാസികൾ പക്ഷെ ആരവിനെ വിടാൻ ഒരുക്കം അല്ലായിരുന്നു.
Discussion about this post