സുരേഷ് ദിവാകർ ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ആനക്കള്ളൻ. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്താൻ പോവുകയാണ്. ഉദയ കൃഷ്ണയുടെ തിരക്കഥയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രം ഒരു മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് സൂചന. അനുശ്രീ, കനിഹ, ഷംന കാസിം എന്നീ മൂന്നു നായികമാര്‍ ചിത്രത്തിലുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് ഒക്കെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി കൊച്ചിയിൽ ഷംന കാസിമിന്റെ നേതൃത്വത്തില്‍ നടന്ന ഫ്ളാഷ് മോബ് നടന്നു. ഇപ്പോൾ ഈ വീഡിയോ വൈറൽ ആവുകയാണ്. ബാല, സുധീര്‍ കരമന, കൈലാസ്, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, ദേവന്‍, അനില്‍ മുരളി, ജനാര്‍ദ്ധനന്‍, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന് നാദിര്‍ഷയാണ് സംഗീതം നല്‍കുന്നത്.
Discussion about this post