ആധാർ കേസിൽ സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചിരുന്നു. ഒറ്റ തിരിച്ചറിയൽ കാർഡ് നല്ലതെന്നാണെന്നും ആധാർ പ്രയോജനപ്രദണെന്നും വിധിയിൽ പറയുന്നു. ആധാറില്‍ കൃത്രിമം അസാധ്യമെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാർ ഇല്ലാത്തതിനാൽ ഒരു വ്യക്തിയുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയില്ലെന്ന് ഉറപ്പു വരുത്തണമെന്നും കോടതി പറഞ്ഞു.
ആധാറിന്റെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോൺ നമ്പറുകളുമായുള്ള ബന്ധം ഇനി നിർബന്ധമല്ല എന്ന് വിദ്യയിൽ പറയുന്നു. പക്ഷെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധവുമാണ്. വിധി വന്നയുടൻ തന്നെ സോഷ്യൽ മീഡിയ ഉണർന്നു. ഇപ്പോൾ വന്ന വിധിയിൽ തങ്ങളുടെ സംശയങ്ങൾ ട്രോൾ വഴി പറയുകയാണ് അവർ.
https://twitter.com/imNeeki/status/1044840461213593600
ആധാർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കേണ്ട ആവശ്യം ഇല്ലെങ്കിലും പാൻ കാർഡിന് ആധാർ ലിങ്കുങ് ആവശ്യമാണ്. പാൻ കാർഡ് ആണേൽ ബാങ്ക് അക്കൗണ്ടമായി ബന്ധിപ്പിക്കുകയും വേണം. ഇത് ആധാർ ബാങ്കുമായി ബന്ധിപ്പിക്കുന്നതിനു തുല്യമല്ലെ എന്നാണ് ഒരു ചോദ്യം.
https://twitter.com/erbmjha/status/1044863882693660677
ടെലികോം കമ്പനികൾക്കും ബാങ്കിങ് സേവനങ്ങൾക്കുമായി സമർപ്പിച്ച എല്ലാ ആധാർ വിവരങ്ങളും എങ്ങനെ ഡി ലിങ്ക് ചെയ്യാൻ കഴിയുമെന്നാണ് മറ്റു ചിലരുടെ ചോദ്യം.
https://twitter.com/AskRishabh/status/1044842905985323010
https://twitter.com/Madan_Chikna/status/1044841614177390593
https://twitter.com/Atheist_Krishna/status/1044837607073632256
Discussion about this post