പരമ്പരാഗത ബ്രസീലിയൻ ഫുട്ബോൾ രീതിയായ ജിൻഗ കളിക്കുന്ന അവസാനത്തെ ഫുട്ബോളർ ആണ് നെയ്മർ എന്നാണ് പറയപ്പെടുന്നത്. പ്രകടനവും കഴിവും കാരണം 26 കാരനായ നെയ്മർ കാറ്റലൻ ഫുട്ബോൾ ക്ലബ്ബിൽ നിന്നും പിഎസ്ജിയിലേക്ക് പോയിട്ട് അധികകാലം ആയിട്ടില്ല.ശനിയാഴ്ച, ഫ്രഞ്ച് ഫുട്ബോൾ ഭീമൻമാരുമായി പരിശീലന വേളയിൽ നെയ്മർ മികച്ച വ്യക്തിഗത കഴിവ് പുറത്തെടുത്തിരുന്നു.
https://www.instagram.com/p/Bpb0INygyhW/?taken-by=neymarjr
ഇതിന്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പുതിയ ചലഞ്ച് ആണ് ഇതെന്നും നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുമോ എന്നും നെയ്മർ ചോദിക്കുന്നു. വീഡിയോ അതിവേഗം തന്നെ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ ഒരുപാട് പേർ ഈ വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞു.
Discussion about this post