മിസൗറി: അനധികൃതമായി മാനിനെ വേട്ടയാടി കൊന്ന ഡേവിഡ് ബെറി എന്ന വേട്ടക്കാരന് വിചിത്രവും രസകരവുമായ ശിക്ഷ നല്‍കി കോടതി. നൂറോളം മാനുകളെ കൊന്നിട്ടുണ്ടെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന് ശിക്ഷയായി കോടതി വിധിച്ചത് 2 വര്‍ഷം തടവാണ് മാത്രമല്ല ഓരോ മാസം ചെല്ലുന്തോറും ബെറിയെ മാനുകള്‍ കഥാപാത്രമായ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച ബാംബി’ എന്ന കാര്‍ട്ടൂണ്‍ സിനിമ കാണിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
1942ല്‍ വാള്‍ട്ട് ഡിസ്നി നിര്‍മ്മിച്ച ബാംബി, വേട്ടക്കാരനാല്‍ അമ്മ നഷ്ട്ടപ്പെട്ട മാന്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ്. ശിക്ഷ തീരുന്നത് വരെ മാസത്തിലൊരിക്കല്‍ ഈ ചിത്രം കാണാനാണ് കോടതി വിധിച്ചിരിക്കുന്നത്.ശിക്ഷാ കാലാവധിക്ക് പുറമെ അനധികൃതമായി ആയുധം കൈവശം വച്ചതിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. .
മിസൗറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയധികം മാനുകളെ വേട്ടയാടിയതിന് ഒരാളെ പിടികൂടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്. മാനുകളെ വേട്ടയാടി കൊന്ന ശേഷം അവയുടെ തല മാത്രം എടുക്കുകയാണ് പതിവെന്നാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. ഇയാള്‍ നൂറോളം മാനുകളെ കൊന്നുവെന്ന് സമ്മതിച്ചെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല.
Discussion about this post