തന്റെ മുൻ കാമുകിയെ ആക്രമിച്ചതിന് ടെക്സസ് സ്വദേശിയായ മനുഷ്യന് 99 വര്ഷം ശിക്ഷ വിധിച്ചത്. പക്ഷെ അയാളുടെ അമ്മയെടുത്ത ഒരു സെൽഫി കാരണം അയാൾക്കെതിരെ ഉള്ള എല്ലാ കേസും തേഞ്ഞു മാഞ്ഞു പോയി. 21 കാരനായ ക്രിസ്റ്റഫർ പ്രിക്കോപിയ സെപ്റ്റംബർ 21 ന് മുൻ കാമുകിയുടെ വീട് തകർത്ത് അകത്തു കടക്കുകയും അവളെ കെട്ടിയിട്ട് നെഞ്ചിൽ ഇസ്തിരി കൊണ്ട് എക്സ് എന്ന് എഴുതി എന്നതായിരുന്നു കേസ്.
കാമുകി ഒരു ദിവസം മുൻപാണ് ക്രിസ്റ്റഫർ ആക്രമണം നടത്തിയതെന്ന് അവകാശപ്പെട്ടു. തൻറെ കുടുംബത്തോടൊപ്പം ആ ദിവസം നഗരത്തിലില്ലെന്ന് ക്രിസ്റ്റഫർ പറഞ്ഞു.
ക്രിസ്റ്റഫറിന്റെ അമ്മ ടൈംസ്റ്റാമ്പിന്റെയും ലൊക്കേഷന്റെയുമൊക്കെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു സെൽഫിയാണ് ഈ 21 കാരന്റെ രക്ഷക്ക് എത്തിയത്.
Discussion about this post