വിജയ് സേതുപതി തൃഷ എന്നിവർ ഒരുമിച്ചെത്തിയ പ്രണയ ചിത്രം ആണ് 96. ഛയാഗ്രഹകനായ സി പ്രേംകുമാർ സംവിധാനം ചെയ്ത സിനിമ എല്ലാവരെയും അവരുടെ സ്കൂൾ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു എന്നാണ് പറയുന്നത്. സാധാരണ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തെ ഇത്രയും മികച്ചതാക്കാൻ മലയാളിയും തൈക്കുടം ബ്രിഡ്ജ് അംഗവുമായ ഗോവിഡ് വസന്ത ഒരുക്കിയ ഗാനങ്ങളും ഒരു മുഖ്യ പങ്ക് വഹിച്ചിരുന്നു. 96ലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവിട്ടു. ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേര്‍ന്ന് ആലപിച്ച ഇരവിങ് തീവായ് എന്ന ഗാനം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഗാനം യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്.സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.
Discussion about this post