അമേരിക്കയെയും ലോകത്തെയും ഞെട്ടിച്ച 9/11 ആക്രമണങ്ങൾ നടന്നിട്ട് 17 വർഷം തികഞ്ഞു കഴിഞ്ഞു. തീവ്രവാദത്തിനെതിരായ അമേരിക്കയുടെയും ലോക രാജ്യങ്ങളുടെയും പോരാട്ടത്തിന് തുടക്കം കുറിച്ച ഒന്നായിരുന്ന ആ ആക്രമണം. പക്ഷെ ഈ ആക്രമണത്തെ പാട്ടി അമേരിക്കയിലെ യുവത്വത്തിന് എത്രത്തോളം അറിയാം എന്നതിന് വേണ്ടി നടത്തിയ ഒരു പരീക്ഷണ വീഡിയോ ആണ് ഇപ്പോൾ ചർച്ച ആയികൊണ്ടിരിക്കുന്നത്.
https://twitter.com/MarkDice/status/1039620089350303746
ഏതു ഭീകര സംഘടനയാണ് ഇതിനു പിന്നിലെന്നു, ഏതു രാജ്യത്താണ് അത് പ്രവർത്തിക്കുന്നതെന്നോ എന്തിനു ഏതു വര്ഷം ആണ് ഈ ദുരന്തം ഉണ്ടായതെന്നു പോലും ആർക്കും വരില്ല. ഒസാമ ബിൻ ലാദൻ എന്നൊരു പേര് പോലും ആർക്കും അറിയില്ല. ചിലരുടെ അഭിപ്രായത്തിൽ സദ്ദാം ഹുസൈൻ ആണ് ഈ ആക്രമണത്തിന് പിന്നിൽ.
Discussion about this post