ഫിലിപ്പീൻസിൽ ക്യാവിറ്റി സ്വദേശിയായ എട്ടുവയസ്സുകാരിയാണ് ഇപ്പോൾ അവിടെ ഹീറോ ആയിരിക്കുന്നത്. തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാരെ കീഴ്‌പെടുത്തിയതോടെ ആണ് അവൾ രാജ്യത്തിൻറെ ധീരശാലിയായ നായികയായി മാറിയത്. ബ്രില്ല്യ മിനിയ ആൽബ റോഡിലിരുന്നു കളിക്കുമ്പോൾ ആയിരുന്നു 4 പേർ ഡിവിഡി വിൽപനക്കാർ എന്ന വ്യാജേനെ അവളുടെ വീടിനു ഉള്ളിലേക്ക് കയറുകയായിരുന്നു.
കവർച്ചക്കാർ ബ്രില്ലല്ലിന്റെ കുടുംബത്തെ ഗൺ പോയിന്റിൽ നിർത്തി കവർച്ച നടത്താൻ ആരംഭിച്ചു. സിഐസിടിവി ദൃശ്യങ്ങളിൽ മോഷണം കഴിഞ്ഞു പോകുന്ന കള്ളന്മാരുടെ പിന്നാലെ ഓടുന്ന ബ്രിലിയേ കാണാൻ സാധിക്കും. 8 വയസുള്ള കുട്ടി യാതൊരു ഭയമോ മടിയോ കൂടാതെ ആയുധധാരികളായ അവരെ നേരിട്ടു.
https://www.facebook.com/bhing.minia/videos/2325135364167435/
കള്ളന്മാരുടെ കയ്യിൽ നിന്നും വീണ ബാഗിൽ അവൾ പിടുത്തം ഇട്ടിരുന്നു. എന്നാൽ കവർച്ചക്കാർ അത് അവളിൽ നിന്നും കൈകൾ ആക്കുന്നു. അവിടെ നിന്നും അവരുടെ പിന്നാലെ ഓടിയ അവൾ വീണ്ടും അവരെ ആക്രമിക്കാൻ ശ്രമിക്കുന്നു. പക്ഷെ അവസാനം അവർ അവളെ തൊഴിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും.
Discussion about this post