മീടൂ മൂവ്മെന്റ് ഇപ്പോൾ ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ഓരോ ലൈംഗിക അക്രമങ്ങളും ലോകത്തിനു മുന്നിലേക്ക് കൊണ്ട് വരുകയാണ്. ബോളിവുഡിലും, മോളിവുഡിലും അടക്കം ഒരുപാട് തൊഴിലിടങ്ങൾ അതിനു സാക്ഷ്യം വഹിക്കുകയാണ്. ലൈംഗിക പീഡനത്തിനിരയായ സ്ത്രീകളിൽ 78 ശതമാനവും ജോലിസ്ഥലത്ത് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നാണ് ഒരു ഓൺലൈൻ സർവ്വേ പറയുന്നത്. സർവേ പ്രകാരം, നിർബ്ബന്ധിത ശാരീരിക ബന്ധവും മറ്റുമാണ് തൊഴിലിടയിലെ ലൈംഗിക പീഡനത്തിൻറെ ഏറ്റവും സാധാരണമായ രൂപങ്ങൾ.
ബോളിവുഡ് നടൻ നാനാ പടേക്കർ 2008 ൽ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നദിയെ ലങ്കിക പീഡനത്തിന് ഇരയാക്കിയതിനു ശേഷം ആണ് ഇങ്ങനെ ഒരു സർവ്വേ നടന്നത്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനു നേരെ 12 സ്ത്രീ മാധ്യമപ്രവർത്തകർ ആണ് ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. സർവേയിൽ 50 ശതമാനം പേരും ശാരീരിക ബന്ധം ലൈംഗിക പീഡനത്തിന്റെ ഏറ്റവും സാധാരണമായ രൂപമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 31 ശതമാനം പേരും ലൈംഗിക പരാമർശങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അല്ലെങ്കിൽ അശ്ലീലം കാണിക്കുന്നുവെന്നും പറഞ്ഞു.
സർവേയിൽ 15,000 ത്തിലധികം പേർ പങ്കെടുത്തു. പ്രതികരിച്ചവരിൽ 40% വനിതകളാണ്, മറ്റുള്ളവർ പുരുഷന്മാരാണ്. വെറും 22 ശതമാനം പേർ മാത്രമാണ് ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. 78 ശതമാനം പേരും ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല.
Discussion about this post