ലോക റെക്കോർഡുകൾ സ്വന്തം പേരിൽ ആക്കാൻ ചില ആളുകൾ ഏതറ്റം വരെയും പോകും. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഒരു ഷെഫ് ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നതിന് ഒരു പാത്രത്തിൽ 3000 കിലോ ചമ്മന്തിയാണ് ഉണ്ടാക്കിയത്. ഒക്ടോബർ 16 ന് ലോക ഭക്ഷ്യ ദിനം ആഘോഷിക്കുന്നതിനായി ഷെഫ് വിഷ്ണു മനോഹർ ഇങ്ങനെ ഒരു കാര്യം ചെയ്തത്. ഇതിനെ ഒരു ദേശീയ വിഭവം ആയി പ്രഖ്യാപിക്കാൻ അയാൾ ആഗ്രഹിക്കുന്നു.
മഹൽ മേഖലയിലെ ചിറ്റ്നിസ് പാർക്ക് സ്റ്റേഡിയത്തിലാണ് സംഭവം നടന്നത്. ഈ വിഭവം നിർമ്മിക്കുന്നതിന് നാല് മണിക്കൂറുകളോളം എടുത്തിരുന്നു. പുലർച്ചെ 5.30 ന് പാചകം ചെയ്യാൻ തുടങ്ങി, രാവിലെ 9.30 വരെ ഇത് തുടർന്നു. ഗിന്നസ് ബുക്കിൽ, ലിംക ബുക്ക്, ഏഷ്യൻ ബുക്ക്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ റെക്കോഡ് സമർപ്പിക്കാൻ മനോഹർ ആഗ്രഹിക്കുന്നു.
CHEF VISHNU MANOHAR CREATES LARGEST SERVING OF BEANS AND RICE WORLD #record OF 3000 KG KHICHEDI IN ONE VESSEL AT CHITNIS PARK STADIUM MAHAL #Nagpur@timesofindia @TOI_Nagpur @SunilWarrier1 @wordsmith01
@VishnuChef @nitin_gadkari @OfficeOfNG @cbawankule @records pic.twitter.com/5VmtRI6hBF— Ranjit Deshmukh (@RanjitVDeshmukh) October 14, 2018
275 കിലോഗ്രാം അരി, 125 ഗ്രാം പയറ് 3000 ലിറ്റർ വെള്ളം, 150 കിലോഗ്രാം നെയ്യ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ കിച്ചടി അയാൾ നിർമ്മിച്ചത്. റോഡ് ഗതാഗതം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ പങ്കെടുത്തു.
Discussion about this post