നമ്മളിൽ പലരും പേരുകൾ ഉച്ചരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടാറുണ്ട്. വളരെ ദൈർഘ്യമേറിയാതോ അല്ലെങ്കിൽ നമുക്ക് ഉച്ചാരണം അറിയാത്തതോ ആയ പേരുകൾ ആണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ആളുകൾക്ക് മനസ്സിലാകാത്ത നിങ്ങളുടെ രണ്ടാമത്തെ പേരിൽ നിങ്ങൾ പരാതിപ്പെടുകയാണെങ്കിൽ ഈ 10 വയസ്സുള്ള പെൺകുട്ടിയുടെ പേര് നിങ്ങൾ അറിയണം. അവളുടെ പേര് വില്ലൊ എന്നാണ് പക്ഷെ അതിനു തൊട്ട് പിന്നാലെ എത്തുന്നത് 25 പേരുകൾ ആണ്. ആ കുട്ടി പോലും അത് ഓർത്തിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടുകയാണ്.
അവളുടെ ആദ്യ നാമത്തെ പിന്തുടരുന്ന പേരുകൾ “സള്ളിവൻ കോർബെറ്റ് ഫിറ്റ്സിംമാൻസ് ജെഫറീസ് ഹാർട്ട് ബേൺസ് ജോൺസൺ വിൽടാർഡ് ഡെംപ്സി ടന്നി ഷെമിലിങ് ഷർക്കി കാർണാരാ ബെയർ ബ്രാഡോക്ക് ലൂയിസ് ചാൾസ് വാൽക്കോട്ട് മാർസിയാനോ പാറ്റേഴ്സൺ ജൊഹാൻസൺ ലിസൺ ക്ലേ ഫ്രേസിയർ ഫാരിമാൻ ടെയ്ലർ-ബ്രൗൺ” എന്നതാണ്. പേരുകേട്ട ബോക്സർമാരുടെ പേരുകൾ ആണ് ഇവയെല്ലാം. ഇത് കൈമാറ്റം ചെയ്തു വരുന്നത് ഒരു പാരമ്പര്യം ആണ്.
1974 ൽ ആരംഭിച്ച കുടുംബ പാരമ്പര്യമാണ് ഇതെന്ന് ‘അമ്മ മരിയ ബ്രൗൺ പറഞ്ഞു. ഇതേ 25 പേരുകൾ അവരുടെ മാതാപിതാക്കളായ ബ്രയാൻ, സ്യൂ എന്നിവ നൽകി, ഇപ്പോൾ അവർ അത് മകൾക്ക് കൈമാറി. വില്ലോവിന്റെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവയിൽ ഈ 25 പേരുകളും പ്രത്യക്ഷപ്പെടും.
Discussion about this post