കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ജൂഡ് ആന്റണി ജോസഫ് സിനിമയാണ് 2403 ft. പ്രളയം വിഷയമാക്കി അന്നൗൻസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ തന്നെയാണ് പുറത്തുവിട്ടത്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നി ചിത്രങ്ങൾക്ക് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്.
ആന്റോ ജോസഫണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ, മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിക്കും, സംഗീതം ഷാൻ റഹ്മാൻ, ജോണും ജൂഡും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.
ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെയും കഥയാണ് ഇതെന്ന് ജൂഡ് പറയുന്നു.
Discussion about this post