ഹേബ പട്ടേലും അദിതി അരുണും പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 24 കിസ്സസ്. ചിത്രത്തിന്റെ ട്രെയ്ലറിൽ തന്നെ 24 ചുംബനങ്ങൾ കാണിക്കുന്നു എന്നതാണ് പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ വൈറൽ ആയി മാറി കഴിഞ്ഞു. ചിത്രം സംവിധാനം ചെയ്യുന്നത് അയോധ്യകുമാര്‍ കൃഷ്ണംസെട്ടിയാണ്.
സഞ്ജയ് റെഡ്‌ഡി, അനിൽ എന്നിവർക്കൊപ്പം സംവിധായകനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഉദയ് ഗുറാല ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജോയ് ബറുവ സംഗീതം നിർവഹിക്കും. സ്ത്രീ സാമീപ്യവും സൗഹൃദവും ഇഷ്ടപെടുന്ന കഥാപാത്രമായി ആണ് അദിതി അരുൺ എത്തുന്നത്. പക്ഷെ അയാൾക്ക് താല്പര്യം ഒന്നു നൈറ്റ് സ്റ്റാൻഡുകൾ ആണ്. പക്ഷെ ഹേബ അവതരിപ്പിക്കുന്ന കഥാപാത്രം നേരെ തിരിച്ചുമാണ്.
Discussion about this post