കായികരംഗത്ത് പങ്കെടുക്കാതിരിക്കാൻ നമ്മൾ പലരും കണ്ടെത്തുന്ന ഒരു കാര്യമാണ് നമ്മുടെ പ്രായം. ഈ പ്രായത്തിൽ ഇനി ഇതിനൊന്നും വയ്യ എന്നൊരു വിചാരം ആണ് നമ്മുക്ക് പലർക്കും. എന്നാൽ 85 വയസ് പ്രായമുള്ള ഒരു മനുഷ്യൻ 24 മണിക്കൂര് കൊണ്ട് നടന്നു എത്താവുന്ന ദൂരം എന്ന ലോക റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ്. 85 വയസുകാരുടെ വിഭാഗത്തിൽ ആണ് ഈ മനുഷ്യൻ മത്സരിച്ചത്. കിഴക്കൻ ലണ്ടണിലെ ഹോഫ്ലി റണ്ണിംഗ് ക്ലബിലെ ജിഫ് ഒലിവർ 77 മൈൽ ഓടിയാണ് പുതിയ റെക്കോർഡ് സൃഷ്ടിച്ചത്.
ഈ മുതിർന്ന ഓട്ടക്കാരന്റെ വീഡിയോ ട്വിറ്ററിൽ ഇപ്പോൾ വൈറൽ ആണ്. ഇത് ജിഫ് ഒലിവർ ആണ്. 85 വയസ്സായ അദ്ദേഹം 24 മണിക്കൂറായി ഈ ട്രാക്കിന് ചുറ്റും ഓടുകയാണ്. ഇതിനോടകം തന്നെ 70 മൈൽ പിന്നിട്ടു കഴിഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിനെ കുറിച്ച് വന്ന ആദ്യ ട്വീറ്റ്.
This is Geoff Oliver. He’s 85. He’s been going round and round this track for almost 24 hours and has covered more than 70 miles – a world record. #tooting24 pic.twitter.com/gxzgWmLmFX
— sophieraworth (@sophieraworth) September 23, 2018
തന്റെ 50 കളിൽ മത്സരിക്കാനാരംഭിച്ച ഒളിവർ 65 വയസ്സുള്ളപ്പോൾ ആണ് തന്റെ ആദ്യ ലോക റെക്കോർഡ് കുറിച്ചത്. 2009 ൽ, ഒരു ദേശീയ വേദിയിൽ രണ്ട് ദേശീയ റെക്കോർഡുകളും രണ്ട് ലോക റെക്കോർഡുകളും അദ്ദേഹം തകർത്തു
Discussion about this post