രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. രജനിയെ നായകനാക്കി ശങ്കർ തന്നെ സംവിധാനം ചെയ്യുന്ന എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ആണിത്. രജനി ചിട്ടി, വസീഗരൻ എന്നി വേഷങ്ങളിൽ ആണ് എത്തുന്നത്. എന്തിരൻ വമ്പൻ ഹിറ്റ് ആയിരുന്നു. പുറത്തിറങ്ങിയ ടീസറിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. പിന്നാലെ വന്ന ട്രൈലെർ വിമർശകരുടെ വായ അടപ്പിക്കുന്നത് ആയിരുന്നു. ഇപ്പോള്‍ രജനീകാന്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നു. വസീഗരന്‍, ചിട്ടി, 2.0 എന്നീ വേഷങ്ങളിലാണ് ീോരോലഗ എത്തുന്നത്.
https://www.facebook.com/2Point0movie/videos/279322235921071/
450 കോടി രൂപ മുടക്കി ആണ് ചിത്രത്തിലെ വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. അക്ഷയ് കുമാർ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. മൊബൈൽ ടെക്നോളജിയെ എങ്ങനെ ഒരു വില്ലൻ ദുരുപയോഗം ചെയ്യുന്നു എന്നാണ് ചിത്രം പറയുന്നത്. ആമി ജാക്‌സൺ ആണ് നായികാ. ആമിയും ഒരു റോബോട്ട് ആയി ആണ് എത്തുന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
Discussion about this post