ലോകത്തുള്ള എല്ലാ ഇന്ത്യൻ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന 2.0 . ശങ്കർ തന്നെ സംവിധാനം ചെയ്ത എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. ഇന്നലെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ആണ് ടീസറിന് ലഭിക്കുന്നത്. ഇപ്പോൾ തന്നെ ടീസർ ഒരു കോടി ആൾക്കാർ കണ്ടു കഴിഞ്ഞു.
വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ഡോക്ടർ വസീഗരനും ചിട്ടി എന്ന റോബോയും ആയാണ് രജനി ചിത്രത്തിൽ എത്തുന്നത്. രജനി, അക്ഷയ് എന്നിവർക്ക് പുറമെ ആമി ജാക്സൺ, ആദിൽ ഹുസൈൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
Discussion about this post