രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. രജനിയെ നായകനാക്കി ശങ്കർ തന്നെ സംവിധാനം ചെയ്യുന്ന എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് ആണിത്. രജനി ചിട്ടി, വസീഗരൻ എന്നി വേഷങ്ങളിൽ ആണ് എത്തുന്നത്. എന്തിരൻ വമ്പൻ ഹിറ്റ് ആയിരുന്നു. പുറത്തിറങ്ങിയ ടീസറിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ ഗാനങ്ങളുടെ ലിറിക്കൽ വീഡിയോ പുറത്തു ഇറങ്ങിയിരിക്കുകയാണ്.
https://youtu.be/Nqh4lTO3O4Y
യെന്തിര ലോകത്തെ സുന്ദരിയെ എന്ന ഗാനവും രാജാലി എന്ന ഗാനവും ആണ് പുറത്തു വന്നത്. എആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ഭാസി, അർജുൻ, സിദ്ദ് ശ്രീറാം എന്നിവർ ആണ് രാജലി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സൈദ് ശ്രീറാം, സാഷ എന്നിവരാണ് രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത്. അക്ഷയ് കുമാർ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ആമി ജാക്‌സണും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.
https://youtu.be/CHYfO–S40g
Discussion about this post