രജനികാന്തിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. ശങ്കർ തന്നെ ഒരുക്കിയ എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണിത്. ചിട്ടി എന്ന റോബോട്ടും വസീഗരൻ എന്ന ശാസ്ത്രജ്ഞനും വീണ്ടും ഈ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചു വരുകയാണ്. ആമി ജാക്‌സൺ ആണ് നായിക. അക്ഷയ് കുമാർ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
ഏതൊക്കെ ക്യാമറ ഉപയോഗിച്ചു, എത്ര വിഎഫ്എക്സ് ഷോട്ടുകൾ, ബാക്കി പ്രത്യേകതകൾ എന്തെല്ലാം എന്നൊക്കെ ഈ നാലാമത്തെ മേക്കിങ് വിഡിയോയിൽ പറയുന്നു. നേരത്തെ ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ചിത്രത്തിനായി സംഗീത സംവിധാനം ഒരുക്കുന്നത് എആർ റഹ്മാൻ ആണ്.
Discussion about this post