പെങ്ങള്‍ക്ക് 62000 രൂപയുടെ സ്കൂട്ടി വാങ്ങികൊടുക്കുക. അതും പതിമൂന്നാം വയസില്‍. ഒരു കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യംതന്നെയാണ് ഇത്. അവന്റെ പ്രവൃത്തിയാകട്ടെ സഹോദര സ്നേഹത്തിന് മാതൃകയും. വര്‍ഷങ്ങളായി ശേഖരിച്ച് വെച്ചിരുന്ന തന്റെ സമ്പാദ്യമാണ് യാഷ് എന്ന പയ്യന് സ്കൂട്ടിക്കായി മാറ്റിവെച്ചത്. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയാണ് ഇവര്‍. സ്കൂട്ടി വാങ്ങിക്കാനായി ജയ്പൂരിലെ ഹോണ്ട ഷോറൂമിനെയാണ് യാഷ് സമീപിച്ചത്. രണ്ട് ബാഗുകള്‍ നിറയെ കോയിനുമായി വന്ന യാഷിനെ കണ്ട ഷോറൂമുകാര്‍ ആദ്യം നിരസിച്ചു.
ഇത്രയും അധികം കോയിനുകള്‍ എണ്ണി തിട്ടപ്പെടുത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്നതിനാലായിരുന്നു അത്. എന്നാല്‍ താന്‍ വര്‍ഷങ്ങള്‍ കൊണ്ടുള്ള സമ്പാദ്യമാണ് സഹോദരിക്ക് സ്കൂട്ടി വാങ്ങിക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ ഷോറൂമുകാര്‍ സമ്മതിച്ചു. ഇത് കേട്ടതും അവരെല്ലാം ഞെട്ടി. പിന്നീട് ഈ പാവം പയ്യന്റെ നല്ലമനസിനെ ഓര്‍ത്ത് ഇവര്‍ കോയിനുകള്‍ സ്വീകരിക്കുകയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇവര്‍ കോയിനുകള്‍ എണ്ണിതിട്ടപ്പെടുത്തിയത്. ഇങ്ങനെ ഒരു സംഭവം ആദ്യമായിട്ടാണ് എന്നും അതിന്റെ ഫോട്ടോസും ഷോറൂമുകാര്‍ പങ്ക് വക്കുകയും ചെയ്തു.
Discussion about this post