മുംബൈയിൽ നിന്നുള്ള ഒരു 10 വയസുകാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുകയാണ്. എന്തിനാണ് എന്നല്ലേ, തന്റെ അനിയനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചയാളെ 8 മിനിറ്റോളം പിന്തുടർന്ന് അനിയനെ അയാളിൽ നിന്നും രക്ഷിചാണ് അവൻ താരം ആയത്.
ഒരു ക്യാമെറയിൽ പതിഞ്ഞ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വിഡിയോയിൽ ഒരു ബർഖ ധരിച്ച സ്ത്രീ ഒരു കുഞ്ഞുമായി ഓടുന്നതും പിന്നാലെ പോകുന്ന 10 വയസുകാരനെയും കാണാം. കുട്ടികൾ അവരുടെ കസിനൊപ്പം കളിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഈ സ്ത്രീ 2 വയസുള്ള കുട്ടിയുടെ അടുത്തേക്ക് എത്തിയത്.
Discussion about this post