ട്രാഫിക്ക് സിഗ്നലിൽ വെയിറ്റ് ചെയ്യാൻ ആർക്കും തന്നെ തലപര്യം കാണില്ല. പക്ഷെ ട്രാഫിക്ക് സിഗ്നൽ ലംഖിക്കാനും പറ്റില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും. ചൈനയിൽ ഒരു വിരുതൻ ചെയ്ത കാര്യം ആണ് ഇപ്പോൾ യൂട്യൂബിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
കുറച്ച് നേരം സിഗ്നലിൽ നിന്ന് മടുത്ത യുവാവ് നടന്നു വന്നു സിഗ്‌നൽ പോസ്റ്റ് ഒടിച്ചിടുകയായിരുന്നു. അതും വെറും കൈകൾ കൊണ്ട്. ഈ സംഭവം എല്ലാം സിസിടിവി ക്യാമെറയിൽ പതിഞ്ഞിരുന്നു. അയാൾ എത്ര നേരം സിഗ്നലിൽ വെയിറ്റ് ചെയ്തു എന്ന കാര്യം വിഡിയോയിൽ നിന്നും വ്യക്തമല്ല.
പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്യുകയും. പിഴ ഈടാക്കുകയും ചെയ്തു.
Discussion about this post