ഒരു കസ്റ്റമറിന്റെ പിസയിൽ ഫുഡ് സർവീസ് ജീവനക്കാരൻ തുപ്പി ഇടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഡെട്രോയിറ്റ് കോമറിക്സ് പാർക്കിലെ കൻസാസ് സിറ്റി റോയൽസും ഡെട്രോറ്റ് ടൈഗറും തമ്മിലുള്ള മേജർ ലീഗ് ബേസ്ബോൾ ഗെയിമിനിടെയായിരുന്നു സംഭവം.
വീഡിയോയിലെ ജീവനക്കാരനെ ജൈസൺ കെർലിൻ ആണെന്ന് തിരിച്ചറിഞ്ഞു. ക്വിനെൽ മെയ് ജൂനിയർ എന്ന ഒരു ജീവനക്കാരനാണ് വീഡിയോ എടുത്തത്. തന്റെ സൂപ്പർവൈസർ തന്നെ ശകാരിച്ചത് മൂലമാണ് താൻ ഇങ്ങനെ ഒരു പ്രവർത്തി ചെയ്തത് എന്ന് ജൈസൺ പറഞ്ഞു.
https://www.instagram.com/p/BoApmecBaVi/?taken-by=_nellmay
കെർലിയെ തന്റെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ മെയ്യെയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഓൺലൈനിൽ ഈ വീഡിയോ വൈറൽ ആയതിനു ശേഷം ഡെട്രോയിറ്റ്സ് കോമറിക്ക പാർക്കിൽ ഫുഡ് സ്റ്റാൾ പൂട്ടിയതായും അറിയിച്ചു.
Discussion about this post