തുര്‍ക്കി: കാന്‍സറിനും ഓട്ടിസത്തിനും എതിരെയുള്ള പോരാട്ടത്തിനായി ധനസമാഹരണം നടത്തുന്നതിനായാണ് ആ ഫുട്ബോള്‍ കളി സംഘടിപ്പിച്ചത്. എന്നാല്‍ മത്സരത്തിനിടയില്‍ ഗാലറിയില്‍ പുകവലിച്ച പയ്യനെ പിടികൂടിയപ്പോള്‍ സംഘാടകര്‍ ഞെട്ടി. ഗാലറിയിലെ ആരാധകരെ കാണിക്കുന്നതിന് ഇടയിലായിരുന്നു പുകവലിക്കുന്ന പയ്യനില്‍ കാമറ കണ്ണുകള്‍ പതിഞ്ഞത്. ഒരു കൂസലുമില്ലാതെ പലതവണ പുക വലിച്ചുവിട്ട പയ്യന് ക്യാമറ കണ്ടപ്പോഴും കൂളായിരുന്ന് പുകവലിച്ചു.
Short footage from the game Fenerbahce vs Bursaspor organized to help kids. pic.twitter.com/PKEIhty4Fc
— metrizz 🇵🇸 (@psikomanjak) September 8, 2019
തുര്‍ക്കിയിലെ ഫുട്ബോള്‍ ക്ലബ്ബായ ബേര്‍സാസ്പോറും ഫെനര്ബാച്ചേയുമാണ് കഴിഞ്ഞ ദിവസം തിംസാ അരീനയില്‍ വച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിനിടെ ഗാലറിയില്‍ ഒരു കുട്ടിയുടെ തൊട്ടടുത്തിരുന്ന് സിഗരറ്റ് പുകക്കുന്ന പയ്യന്സിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. മത്സരം സംഘടിപ്പിച്ച സംഘാടകരും ദൃശ്യങ്ങള്‍ കണ്ടതോടെ പ്രശ്നത്തിലായി. പച്ചനിറമുള്ള ടീ ഷര്‍ട്ട് അണിഞ്ഞ ബേര്സാസ്പോര് ആരാധകന് 36 വയസുണ്ടെന്നാണ് ഒടുവില്‍ സംഘാടകര്‍ കണ്ടെത്തിയത്. മകനൊപ്പം മത്സരം കാണാനെത്തിയ പിതാവാണ് പുകവലിച്ച് ക്യാമറയില്‍ കുടുങ്ങിയത്.
Discussion about this post