സോഷ്യല്‍ മീഡിയയില്‍ നിരവധി ചലഞ്ചുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഈ ട്രെന്‍ഡ് ആരെയും ഒന്ന് അമ്പരപ്പിക്കും. സംഗതി മറ്റൊന്നുമല്ല. പശ ഉപയോഗിച്ച് ചുണ്ടിന് രൂപമാറ്റം വരുത്തുക എന്നതാണ് ഈ ട്രെന്‍ഡ്.
സൂപ്പര്‍ ഗ്ലൂവോ അല്ലെങ്കില്‍ അത്രയും ശക്തയുള്ള ഏതെങ്കിലും പശയോ ഉപയോഗിച്ച് മേല്‍ചുണ്ട് വലിച്ചുപിടിച്ച് അല്പം മുകളിലേക്കൊട്ടിക്കും. എന്നിട്ട് അല്പം ലിപ് ഗ്ലോസോ ലിപ്സ്റ്റിക്കോ ഇട്ട് ചുണ്ടിനെ അങ്ങ് ഭംഗിയാക്കും.
imagine you’re talking to someone and your lip falls down by accident pic.twitter.com/kDD9CqHOr6
— Shafeeq (@Y2SHAF) September 7, 2019
ചുണ്ടിലെ ഈ ‘മേക്ക് ഓവര്‍’ പരിപാടിയും ഇങ്ങനെയൊരു ചലഞ്ചിന്റെ രൂപത്തിലാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോക്കിലാണ് ആദ്യമായി ഒരു യുവതി ഇത് ചെയ്തുകാണിച്ചത്. പിന്നാലെ പലരും ഇത് അനുകരിച്ച് രംഗത്തെത്തി.
imagine you’re talking to someone and your lip falls down by accident pic.twitter.com/kDD9CqHOr6
— Shafeeq (@Y2SHAF) September 7, 2019
Discussion about this post