തലമുടി ചിലര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. ഒരു മുടി പോലും പൊഴിയുന്നത് അവര്‍ക്ക് സഹിക്കില്ല. അപ്പോള്‍ നീളന്‍ മുടി ആരെങ്കിലും മുറിച്ച് കളഞ്ഞാലോ. അത്തരത്തില്‍ ഒരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.
https://www.facebook.com/Turkishisms/videos/493164611240485/
തുര്‍ക്കിയില്‍ നിന്നുള്ള ഇലയ്ഡ എന്ന യുവതി തന്റെ തലമുടിയെ ഏറെ സ്നേഹിച്ചിരുന്നു. ഓണ്‍ സ്ക്രീനില്‍ രൂപമാറ്റത്തിന് വിധേയയാകാം എന്ന് സമ്മതിച്ചാണ് ഇലയ്ഡ തുര്‍ക്കിയിലെ ഒരു ചാനലില്‍ പരിപാടിക്കെത്തിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര ഈസി ആയിരുന്നില്ല. ഏതുതരത്തിലുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നതിനെക്കുറിച്ച് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ തന്നെ സ്റ്റൈലിസ്റ്റ് ബിലാല്‍ അഗിന് നേരെ തന്റെ ജോലിയിലേക്ക് കടന്നു. ബിലാല്‍ കത്രികയെടുത്ത് ഇലയ്‍ഡയുടെ മുടി മുറിക്കാന്‍ തുടങ്ങി. ഇതറിഞ്ഞതും ഇലയ്ഡ ചാടിയെഴുന്നേല്ക്കുകയും പൊട്ടിക്കരയുകയും ചെയ്തു. വൈകാതെ അവര്‍ ബോധരഹിതയായി നിലത്ത് വീണു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
‘കൊഫോറം സെന്സിന്’ (നിങ്ങളാണ് എന്റെ ഹെയര്‍ഡ്രെസ്സര്‍) എന്ന ഈ ഷോ ആളുകളെ പൂര്‍ണമായി രൂപമാറ്റം വരുത്തി അത്ഭുതപ്പെടുത്തുന്ന പരിപാടിയാണ്. സെലിബ്രിറ്റികളും മോഡലുകളും സ്റ്റൈലിസ്റ്റുകളുമെല്ലാം പരിപാടിയുടെ ഭാഗമാകാറുണ്ട്.
Discussion about this post