ഹവായ്: ഇരയെ വേട്ടയാടുവാന്‍ വല വിരിച്ചിരിക്കുന്ന കൂനന്‍ തിമിംഗലങ്ങളുടെ വീഡിയോ വൈറലാകുന്നു. ഹവായ് യൂണിവേഴ്സിറ്റിയുടെ തിമിംഗല ഗവേഷണ വിഭാഗമാണ് അപൂര്‍വ്വമായ ഈ കാഴ്ച ലോകത്തിന് നല്‍കിയത്. ഈ കൂനന്‍ തിമിംഗലങ്ങളുടെ വേട്ട വല വിരിച്ചാണെന്നുള്ളതാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്.
അലാസ്കയില്‍ നിന്നാണ് ഈ കാഴ്ച. മനുഷ്യരെപ്പോലെ കൃത്രിമ വലയല്ല ഈ തിമിംഗലങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മാത്രം. സ്വയം ഉല്പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഇത്തരത്തില്‍ വലയിട്ട് ഇര പിടിക്കുന്ന തിമിംഗലങ്ങളുടെ ആകാശ കാഴ്ചയും ഒപ്പം തന്നെ തിമിംഗലങ്ങളുടെ തന്നെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങളുമാണ് ഒരു സംഘം ഗവേഷകര്‍ പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post