ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് വനിതകളുടെ ബഹിരാകാശ നടത്തമാണ്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് ഇന്ത്യന്‍ സമയം വൈകീട്ട് 7മണിയോടെ ചരിത്രം കുറിക്കാന്‍ ആരംഭിച്ചത്. ഏഴ് മണിക്കൂര്‍ സമയം ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചു.
LIVE NOW: Tune in to watch the first #AllWomanSpacewalk in human history! 👩🏻🚀
Starting at approximately 7:50am ET, @Astro_Christina & @Astro_Jessica venture into the vacuum of space to replace a failed power controller. Watch: https://t.co/2SIb9YXlRh
— NASA (@NASA) October 18, 2019
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്ട്രോളര് മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. സ്ത്രീ സാന്നിദ്ധ്യം എത്തുന്നത് നിലയത്തിന് പുറത്ത് എത്തുന്നത് ഇതാദ്യമായിട്ടല്ല. ഇതുവരെ 15 വനിതകള്‍ പുറത്ത് നടന്നിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം പുരുഷന്മാരും കൂടെയുണ്ടായിരുന്നു. ക്രിസ്റ്റീന കോച്ച് മാര്‍ച്ചിലാണ് നിലയത്തില്‍ എത്തിയത്. ഇതുവരെ മൂന്ന് തവണ നിലയത്തിന് പുറത്ത് നടന്നു. ജസീക്ക മെയര്‍ ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ് എത്തിയത്. ജസീക്ക മെയറുടെ നിലയത്തിന് പുറത്തുള്ള ആദ്യ നടത്തം ചരിത്രത്തിലേക്കാണ് വഴിമാറുന്നത്. നാസ വനിതാ ദിനത്തില്‍ പദ്ധതിയിട്ടതാണ് വനിതാ നടത്തം. പാകമായ വസ്ത്രത്തിന്റെ കുറവ് കാരണം ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്റ്റീന കോച്ചും ആന്‍ മക്ലൈനുമായിരുന്നു അന്ന് നടക്കേണ്ടിയിരുന്നത്. ജൂണില്‍ മക്ലൈന്‍ ഭൂമിയിലേക്ക് മടങ്ങിയതോടെയാണ് ജസീക്ക മെയര്‍ക്ക് നറുക്ക് വീണത്.
Discussion about this post