ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ പവലിയനിലെ ഗ്ലാസുകള്‍ ഉടച്ച് പാക് താരം ഷൊയൈബ് മാലിക്കിന്റെ സിക്സറുകള്‍. സിഎഎ സെന്ററില്‍ ബ്രാംപ്ടണ്‍ വോള്‍വ്സിനെതിരെ ആദ്യ ക്വാളിഫയറില്‍ വാന്‍കൂവര്‍ നൈറ്റ്സ് നായകനായ മാലിക്കിന്റെ ബാക്ക്വേഡ് പോയിന്റിലൂടെയുള്ള ഷോട്ടുകളാണ് ചില്ലുകളുടച്ചത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇഷ് സോധി എറിഞ്ഞ 13-ാം ഓവറിലെ രണ്ടാം പന്തില്‍ മാലിക്കിന്റെ 68 മീറ്റര്‍ സിക്സര്‍ നേരിട്ട് പവലിയനിലെ ഗ്ലാസില്‍ പതിക്കുകയായിരുന്നു. പിന്നാലെ പാക് സഹതാരം വഹാബ് റിയാസിന്റെ ഓവറില്‍ സമാനമായ ദിശയില്‍ മാലിക്കിന്റെ 67 മീറ്റര്‍ സിക്സും ചില്ലുകളുടച്ച് കടന്നുപോയി.
In an unusual scenario, @realshoaibmalik literally hit two glass breaking sixes.#GT2019 #BWvsVK pic.twitter.com/5kuAQoQBbE
— GT20 Canada (@GT20Canada) August 9, 2019
Discussion about this post