ഗുജറാത്തിൽ മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു പാമ്പിന് പിടിച്ചുള്ള ഇവരുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
12 വയസ്സുകാരി ഉൾപ്പടെ മൂന്ന് പേർക്കെതിരെയാണ് നടപടിയെടുത്തത്. പരമ്പരാഗത നൃത്തരൂപമായ ഗാര്‍ബയാണ് അഞ്ചുപേരടങ്ങുന്നം സംഘം അവതരിപ്പിച്ചത്. ഇവരില്‍ മൂന്ന് പേര് മൂര്‍ഖന്‍ പാമ്പുകളുമായാണ് നൃത്തം അവതരിപ്പിച്ചത്. ഒരു കൈയില്‍ പാമ്പിന്റെ വാല് പിടിച്ച്, മറ്റേ കൈയില്‍ വാള് ഉയര്‍ത്തിയായിരുന്നു ഒരു സ്ത്രീ നൃത്തം ചെയ്തത്. പാമ്പ് പിടയുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post