ഡാര്‍ജിലിങ്: കാട്ടാനയ്ക്ക് കടന്നുപോകാന്‍ തീവണ്ടി നിര്‍ത്തിയ ലോക്കോ പൈലറ്റുമാരെ അമ്പരപ്പിച്ച് ആന. തീവണ്ടി നിന്നതോടെ പതിയെ അരികില്‍ വന്ന് ട്രെയിനിനെ ഒന്ന് തൊട്ടുനോക്കി. പിന്നെ കൂളായി നടക്കുകയും പാളത്തിന് കുറുകെ കയറി നില്‍ക്കുകയും ചെയ്തു. ഇടയ്്ക്ക് ടെയിന്‍ തള്ളി നീക്കാനുള്ള ശ്രമവും കക്ഷി നടത്തി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ നിന്നുള്ളതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍.
പാളത്തിന് സമീപം ആനയെ കണ്ടതോടെയാണ് ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിന്‍ നിര്‍ത്തിയതോടെ ലോക്കോ ക്യാബിന് അടുത്തേക്ക് നടന്നെത്തിയ ആന ചെറിയ രീതിയില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ ശ്രമിച്ചു. ഇതോടെ ഭയന്ന ലോക്കോ പൈലറ്റ് ട്രെയിന്‍ ഹോണ്‍ അടിച്ചു. ഹോണ്‍ ശബ്ദം കേട്ട് ഭയന്നതോടെ ആന ക്യാബിന് അടുത്ത് നിന്ന് പിന്‍വാങ്ങിയെങ്കിലും പാളത്തില്‍ കയറി നിന്നു. വാതിലുകള്‍ അടയ്ക്കാനും ഹോണ്‍ അടിക്കാനും പറയുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദത്തോട് കൂടിയുള്ള വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
Elephant coolly walking and trying to feel the object bigger than it. Alert loco pilot Das & Singh giving right of passage to this splendid animal in Darjiling district of WB. pic.twitter.com/SunyUlD34Q
— Susanta Nanda (@susantananda3) August 6, 2019
Discussion about this post