മെക്സിക്കോയിലെ ഒരു ക്ലബ്ബിലെ ജിങ്ജാങ് എന്ന ഈ കുതിരയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എന്താ എന്ന് അല്ലെ, സവാരിക്കായി ആര് അടുത്തെത്തിയാലും ജിങ്ജാങ് അപ്പോൾ തന്നെ എടുത്തടിച്ച പോലെ നിലത്തുവീഴും എന്നിട്ട് ചത്തത് പോലെ അനക്കമില്ലാതെ ഒരു കിടപ്പാണ്. ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ഇത് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ സൂത്രമാണെന്ന് മനസിലായത്.
.
ഇങ്ങനെയൊക്കെ അഭിനയിച്ച് തകര്‍ത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ അത്രയും സന്തോഷം എന്ന മട്ടിലാണ് ജിങ്ജാങിന്റെ പെരുമാറ്റം. കുതിരയുടെ ഈ സൂത്രപ്പണി കയ്യോടെ വീഡിയോ എടുത്തിരിക്കുകയാണ് പരിശീലകര്‍. തുടര്‍ന്ന് ഇവരിത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
എന്തായാലും ഓസ്കാറ് വാങ്ങിക്കൊടുക്കേണ്ട അഭിനയമാണ് കുതിരയുടേതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Discussion about this post