രസകരമായ ചെറുവീഡിയോകള്‍ വലിയരീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് വലിയ സംഗതികളൊന്നു അതിൽ ഇല്ലെങ്കിലും ചെറിയ ഒരു ഘടകം മതി ആളുകളെ ആകര്‍ഷിക്കാൻ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
— AVA 👀 (@backlocker) October 12, 2019
മൂന്നുപേരടങ്ങുന്ന ഒരു സംഘമാണ് വീഡിയോയിലുള്ളത്. തുടക്കം മുതല്‍ തന്നെ ആകാംക്ഷ ജനിപ്പിക്കും വിധത്തിലാണ് കൂട്ടത്തിലെ മുതിര്‍ന്നയാളുടെ പെരുമാറ്റം. പുല്ലിനിടയില്‍ നിന്ന് വളരെ കഷ്ടപ്പെട്ട് അദ്ദേഹം എന്തോ വലിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്.
കൂടെയുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ കൈ കൊണ്ട് ആംഗ്യവും കാണിക്കുന്നുണ്ട്. തുടര്‍ന്ന് കറുത്ത് നീണ്ട എന്തോ ഒന്നാണ് പുല്ലിനിടയില്‍ നിന്ന് അദ്ദേഹം വലിച്ചെടുക്കുന്നത്. ഒറ്റയടിക്ക് ഉഗ്രനൊരു പാമ്പാണെന്നേ തോന്നൂ.
പക്ഷേ, വൈകാതെ പാമ്പിനെ ഒടിച്ചു വട്ടത്തിലാക്കി അദ്ദേഹം അരയില്‍ കെട്ടുന്നു. അതാണ് വീഡിയോയുടെ ട്വിസ്റ്റ്. ഒരു കറുത്ത ബെല്‍റ്റാണ് സംഗതി. എന്തായാലും ഈ ചെറുവീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസക്കിനകം തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.
Discussion about this post