കൊല്‍ക്കത്ത: ചില ബന്ധങ്ങള്‍ക്ക് കാലം കഴിയുംതോറും ദൃഢമാകും. അത്തരത്തിലൊരു വയൊധിക ദമ്പതികളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കൈകോര്‍ത്തു പിടിച്ചും ചേര്ച്ചുനിര്ത്തി സെല്‍ഫിയെടുത്തും താരമാകുകയാണ് ഈ ദമ്പതികള്‍. സ്നേഹവും കരുതലും പറയാനല്ല, പ്രകടിപ്പിക്കാനുള്ളതാണ് എന്ന് തെളിയിക്കുന്ന ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ബംഗാളില്‍ ദുര്‍ഗാപൂജക്കിടെ പകര്‍ത്തിയ വയോധിക ദമ്പതികളുടെ ചിത്രം അഞ്ജാന്‍ ബാനര്‍ജി എന്നയാളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ഇവരുടെ പരസ്പരമുള്ള കരുതലും സ്നേഹവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ഇതുവരെ 9,000 ത്തോളം ആളുകളാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തോട് പ്രതികരിച്ചത്. 6,000 ത്തോളം പേര് പോസ്റ്റ് ഷെയര്‍ ചെയ്തു.
Discussion about this post