കേരളം വീണ്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യതൊഴിലാളിയായ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ദുരിതബാധിതരെ വള്ളത്തിലിരുത്തി അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്നും കൈകൊണ്ട് വഞ്ചി കരയിലേക്ക് വലിക്കുകയാണ് ഈ യുവാവ്. കൈയിലിരിക്കുന്ന പങ്കായം പുഴയില്‍ കുത്തി അപകടമില്ലെന്ന് ഉറപ്പിച്ചാണ് യുവാവ് മുന്നോട്ട് പോകുന്നത്. ആര്‍ജെ ജെയ്സല്‍ തന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്.
https://www.facebook.com/rj.jaisal/videos/2453276864891570/
Discussion about this post